ad
Deshabhimani

വണ്ടൂരിൽ കോൺഗ്രസ്‌ നേതാക്കളെ അധിക്ഷേപിച്ച്‌ ലീഗ്‌ പോസ്‌റ്റർ

എ പി അനിൽകുമാർ എംഎൽഎയ്‌ക്കെതിരെ വണ്ടൂരിൽ 
പതിച്ച  പോസ്റ്ററുകൾ

എ പി അനിൽകുമാർ എംഎൽഎയ്‌ക്കെതിരെ വണ്ടൂരിൽ 
പതിച്ച പോസ്റ്ററുകൾ

വെബ് ഡെസ്ക്

Published on May 08, 2026, 11:21 PM | 1 min read

വണ്ടൂർ ​

വണ്ടൂരിൽ എ പി അനിൽ കുമാർ എംഎൽഎക്കെതിരെ പോസ്‌റ്റർ. മുസ്ലിംലീഗിനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാമർശത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയായി കെ സി വേണുഗോപാലിനെ എ പി അനിൽകുമാർ പിന്തുണയ്‌ക്കുന്നതിൽ പ്രതിഷേധിച്ചുമാണ്‌ ലീഗ്‌ പ്രവർത്തകർ വ്യാപകമായി പോസ്‌റ്റർ പതിച്ചത്‌. കെ സി വേണുഗോപാലിനെതിരെയും പോസ്‌റ്ററിൽ അധിക്ഷേപമുണ്ട്‌. വണ്ടൂർ അങ്ങാടിയിലും കോൺഗ്രസ് ഓഫീസ് പരിസരത്തും വെള്ളിയാഴ്ച പുലർച്ചെയാണ്‌ പച്ചപ്പട, ജനശബ്ദം എന്നീ പേരുകളിൽ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്‌. ഉ‍ൗള മാത്യുവിനെവച്ച്‌ ലീഗിനെ ചൊറിഞ്ഞാൽ കെ സി ഗ്രൂപ്പ്‌ മാനേജർ എ പി അനിൽകുമാർ ജനങ്ങളുടെ ഇടയിൽ കാലുകുത്തില്ല, അനിൽകുമാറിനെ ജയിപ്പിക്കാൻ പ്രവർത്തിച്ചതിൽ ഖേദിക്കുന്നു, കെ സി എന്ന വിഴുപ്പിനെ ചുമക്കേണ്ട ബാധ്യത ലീഗിനില്ല എന്നിങ്ങനെയാണ്‌ പോസ്റ്ററിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home