ad
Deshabhimani

ഭാര്യയെ കൊന്ന്‌ പുഴയിൽ 
താഴ്ത്തിയ യുവാവ്‌ അറസ്റ്റിൽ

a
വെബ് ഡെസ്ക്

Published on Aug 23, 2026, 12:40 AM | 1 min read

തിരൂർ

യുവതിയെ കൊലപ്പെടുത്തി ചാക്കിലാക്കി പുഴയിൽ താഴ്ത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി ഫൗസിയയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് അണ്ടിപ്പാട്ട് ഉസൈ (40)നെയാണ്‌ തിരൂർ പൊലീസ്‌ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച പുലർച്ചെയാണ് വഞ്ചിയിൽനിന്ന് മത്സ്യമെടുക്കണമെന്നും പറഞ്ഞ് നിർബന്ധിച്ച് ഫൗസിയയെ ഉസൈൻ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയത്. പിന്നീട് ഇരുവരെയും കാണാതായതിനെ തുടർന്ന് മകൾ തിരൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് വെള്ളി പകല്‍ മൂന്നിന്‌ മത്സ്യം പിടിക്കാനായി വഞ്ചിയെടുക്കുന്നതിനിടെ വഞ്ചിയിൽ ആങ്കറിന്റെ കയർ കുരുങ്ങി ഫൗസിയയുടെ മൃതദേഹമുള്ള ചാക്ക് പുഴയിൽനിന്ന് കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ പരപ്പനങ്ങാടി - തിരൂർ ബസിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഫൗസിയയെ ബീച്ചിൽകൊണ്ടുപോയി കഴുത്തിൽ കയറിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം വയർ കീറി ചാക്കിലാക്കുകയും തുടർന്ന് തലച്ചുമടായി പൊന്നാനിപ്പുഴയിലെ ബോട്ടുജെട്ടിയിൽകൊണ്ടുവന്ന ആങ്കര്‍ ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തുകയുമായിരുന്നു. കണ്ണൂരിൽനിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home