ad
Deshabhimani

ഓപ്പറേഷൻ സെക്യുർലാൻഡ്​

സബ്​ രജിസ്​ട്രാർ ഓഫീസുകളിൽ​ ഗുരുതര ക്രമക്കേട്​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2025, 12:48 AM | 1 min read

മലപ്പുറം

ജില്ലയിലെ സബ്​ രജിസ്​ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച്​ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തൽ. വ്യാഴാഴ്​ച ജില്ലയിലെ രജിസ്​ട്രാർ ഓഫീസുകളിൽ വിജിലൻസ്​ നടത്തിയ ഓപ്പറേഷൻ സെക്യുർലാൻഡ്​ മിന്നൽ പരിശോധനയിലാണ്​ ക്രമക്കേടുകൾ കണ്ടെത്തിയത്​. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ വിജിലൻസ്​ ഡയറക്ടർ മനോജ്​ അബ്രഹാമിന്​ റിപ്പോർട്ട്​ നൽകുമെന്ന്​ സിഐ പി ജ്യോതീന്ദ്രകുമാർ ‘ദേശാഭിമാനി’യോട്​ പറഞ്ഞു.

നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസുകളിലാണ്​ പരിശോധന നടന്നത്​. നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിലാണ്​ ഗുരുതര ക്രമക്കേട്​ കണ്ടെത്തിയത്​. ഫയൽറൂമിൽ സൂക്ഷിച്ച ആധാരങ്ങളുടെ പകർപ്പുകളിൽ ഒളിപ്പിച്ചനിലയിൽ 4700 രൂപ ലഭിച്ചു. ഇത്​ കൈക്കൂലിപ്പണമാണെന്നാണ്​ കരുതുന്നത്​. പണം ആരുടേതാണെന്ന്​ കണ്ടെത്താനായിട്ടില്ല. ജീവനക്കാരുടെ ഫോൺ പരിശോധിച്ചതിൽ ആധാരം എഴുത്തുകാരുടെ ഫോണിലേക്ക്​ 1,03,030 രൂപയുടെ യുപിഐ ഇപാട്​​ കണ്ടെത്തി. ആധാരം എഴുത്തുകാരോട്​ പണം ആവശ്യപ്പെടുന്ന ശബ്ദസന്ദേശവും കണ്ടെത്തി.

മലപ്പുറം ഓഫീസിൽ ഏജന്റിനെ 21,600 രൂപയുമായി പിടികൂടി. ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ അക്കൗണ്ടിൽ രണ്ട് ആധാരമെഴുത്തുകാർ 1,06,000 രൂപ അയച്ച് നൽകിയതായും കണ്ടെത്തി. മഞ്ചേരിയിൽ ഏജന്റിൽനിന്ന്​ 1100 രൂപ പിടികൂടി. പെരിന്തൽമണ്ണയിൽ 26,000 രൂപയുമായി ഏജന്റിനെ പിടികൂടി. പൊന്നാനിയിൽ മൂന്ന്​ ഏജന്റുമാരിൽനിന്നായി 7860 രൂപ പിടികൂടി. റെക്കോഡ് റൂമിൽ ഒളിപ്പിച്ച 1260 രൂപ വിജിലൻസ് കണ്ടെടുത്തു. കുറ്റിപ്പുറത്ത്​ ഏജന്റിൽനിന്ന്​ 5950 രൂപ പിടികൂടി. ഉദ്യോഗസ്ഥന്റെ പക്കൽ കണക്കിൽപ്പെടാത്ത 4500 -രൂപയും മറ്റൊരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 1000 രൂപ ആധാരമെഴുത്തുകാരനിൽനിന്ന്​ കൈപ്പറ്റിയതും വിജിലൻസ് കണ്ടെത്തി.

ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക്​ വിവരങ്ങളും യുപിഐ ഇടപാടുകളും വിശദമായി പരിശോധിച്ചാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ്​ വിജിലൻസ്​ നിഗമനം. ഡയറക്ടറുടെ അനുമതി ലഭിച്ചാൽ ജീവനക്കാരെ പ്രതി ചേർത്ത്​ കേസെടുത്ത്​ അന്വേഷണം ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home