ad
Deshabhimani

ഓട്ടിസം തോൽക്കുന്നു

ഓർമത്തിളക്കത്തിൽ​

a

നവ്​ജ്യോത്​ പി രവികുമാർ മന്ത്രി 
വീണാ ജോർജിൽനിന്ന് ഉജ്വല ബാല്യ 
പുരസ്​കാരം ഏറ്റുവാങ്ങുന്നു. സഹോദരൻ നവ്​ ജിൻ​ പി രവികുമാർ സമീപം

avatar
സ്വന്തം ലേഖകൻ

Published on Aug 09, 2025, 12:30 AM | 1 min read

മലപ്പുറം

ഏത്​ രാജ്യത്തിന്റെ പതാക കാണിച്ചാലും നവ്​ജ്യോത് പി രവികുമാർ കൃത്യമായി പറയും. അമ്പത്​ രാജ്യങ്ങളുടെ ഭൂപടവും കാണാപാഠം. ഭൂപടം കാണിച്ചാൽ രാജ്യങ്ങളുടെ പേരും പറയും. 1982ന് ശേഷമിറങ്ങിയ മലയാള സിനിമകളുടെ വിവരങ്ങളും ഇ‍ൗ മിടുക്കന്​ ഹൃദിസ്ഥം. സിനിമയുടെ പേര്​ പറഞ്ഞാൽ അതിറങ്ങിയ വർഷവും വർഷം പറഞ്ഞാൽ സിനിമകളും പറയും.

വിശേഷം തീരുന്നില്ല... ക്ലാസിലെ മുഴുവൻ കുട്ടികളുടെയും പേര്​ റോൾ നമ്പർ ക്രമത്തിൽ തെറ്റാതെ പറയും. ഓട്ടിസത്തെ ഓർമകൊണ്ട്​ തോൽപ്പിച്ചാണ്​ നവ്​ജ്യോത്​ അതിശയിപ്പിക്കുന്നത്​. കരിപ്പൂർ രാഘവ നിലയം രവികുമാറിന്റെയും ജിജിതയുടെയും ഇരട്ടകളായ മക്കളിൽ ഒരാളാണ്​ ഇ‍ൗ മിടുക്കൻ. സഹോദരൻ നവ്​ജിൻ​ പി രവികുമാർ ഫുട്​ബോൾ താരമാണ്​.

മൊബൈൽ ഫോണിൽ രാജ്യങ്ങളുടെ പതാകയുമായി ബന്ധപ്പെട്ട വീഡിയോ കാണുമ്പോഴാണ്​ മകന്റെ ഇ‍ൗ രംഗത്തെ കഴിവ്​ രവികുമാർ തിരിച്ചറിയുന്നത്. 200 മില്യൺ പേർ കണ്ട വീഡിയോയിൽ ഏഴാമത്തെ രാജ്യത്തിന്റെ പേര്​ തെറ്റായാണ്​ അടയാളപ്പെടുത്തിയിരുന്നത്​. വീഡിയോ കാണുന്നതിനിടെ മകൻ അച്ഛനോട്​ പറഞ്ഞു. നൈജറിന്റെ പതാകയ്​ക്ക്​ നൈജീരിയ എന്നാണ്​ അതിൽ അടയാളപ്പെടുത്തിയിരുന്നത്​. തുടർന്നാണ്​ വീട്ടുകാർ ഇ‍ൗ കഴിവ്​ പരിപോഷിപ്പിച്ചത്​. 2022ൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്കാരം ലഭിച്ചതോടെ നവ്ജ്യോത് അംഗീകരിക്കപ്പെട്ടു.

കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്​. ദുബായ്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ‍ൗസാഫ്​ സൊസൈറ്റിയുടെ അറേബ്യൻ വേൾഡ്​ റെക്കോഡ്​ ക്യാമൽ പുരസ്​കാരം, വെൽ റെഡ്​ ഫ‍ൗണ്ടേഷൻ ദേശീയ സ്​റ്റാർ ഐക്കൺ അവാർഡ്​ എന്നിവ തേടിയെത്തി. ഇന്ത്യ ബുക്ക്​ ഓഫ്​ റെക്കോഡിലും ഇടംനേടി.

സാമൂഹ്യസേവന രംഗത്തും ഇ‍ൗ ഇരട്ടസഹോദരങ്ങൾ നാടിന്റെ മനംകവരുന്നു. സ്കൂളിൽനിന്ന്​ കിട്ടുന്ന സ്കോളർഷിപ്പ് തുക പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകി. കോവിഡ്​ കാലത്ത്​ വാക്സിൻ ചലഞ്ചിലേക്ക്​ സമ്പാദ്യക്കുടുക്കയിലെ പണം നൽകി. സഹോദരി നവ്ജയ് രണ്ടാംക്ലാസ്​ വിദ്യാർഥിയാണ്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home