ad
Deshabhimani

സ്‌കൂൾ വാഗ്ദാനം പാലിച്ചു; 
മിടുക്കർ പറന്നു

a

നെടുവ ജിഎച്ച്എസ് ഒരുക്കിയ വിമാനയാത്രയിൽ പങ്കെടുത്ത വിദ്യാർഥികളും അധ്യാപകരും

വെബ് ഡെസ്ക്

Published on Oct 28, 2025, 12:29 AM | 1 min read

പരപ്പനങ്ങാടി

എ പ്ലസ് നേടുന്നവർക്ക് വിമാനയാത്രയ്‌ക്ക് സൗകര്യമൊരുക്കുമെന്ന വാഗ്ദാനം പാലിച്ച് നെടുവ ജിഎച്ച്എസ്‌. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കായാണ്‌ വിമാനയാത്രയൊരുക്കിയത്. സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് വാഗ്ദാനം പാലിച്ച് വിമാനയാത്ര ഒരുക്കിയത്. വിദ്യാർഥികളിൽ പലർക്കും അവരുടെ ആദ്യ വിമാനയാത്രയായിരുന്നു. 25ന് കൊച്ചിയിൽനിന്നാരംഭിച്ച യാത്ര സേലത്തേക്കായിരുന്നു. അധ്യാപകരായ സന്തോഷ്‌, സുമേഷ്, അനീഷ്, ഷീജ, സൗമ്യ എന്നിവർ യാത്രയ്‌ക്ക് നേതൃത്വം നൽകി. സർക്കാർ സ്‌കൂളിൽ അപൂർവമായി സംഘടിപ്പിച്ച ഈ യാത്ര വരുംവർഷങ്ങളിലെ കുട്ടികൾക്കും പ്രചോദനമാവുമന്ന്‌ അധ്യാപകരും രക്ഷിതാക്കളും പറയുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home