മാറാനുറച്ച് മലയോരം കരുവാരക്കുണ്ട്

കരുവാരക്കുണ്ട്
പഞ്ചായത്തിലെ കേരള, കരുവാരക്കുണ്ട്, പുന്നക്കാട്, തുവ്വൂർ പഞ്ചായത്തിലെ നീലാഞ്ചേരി, തുവ്വൂർ, കാളികാവ് പഞ്ചായത്തിലെ അഞ്ചച്ചവിടി, കാളികാവ് എന്നീ ബ്ലോക്ക് ഡിവിഷനുകൾ ചേർന്നതാണ് കരുവാരക്കുണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ. കാർഷിക മേഖലയായ പ്രദേശത്തെ പൂര്‍ണമായും അവഗണിക്കുന്ന പ്രവണതയാണ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്. കാട്ടാന, കടുവ, പുലി, പന്നി തുടങ്ങിയ വന്യജീവികളുടെ ശല്യത്തിൽനിന്ന് വിളകളെയും കർഷകരെയും സംരക്ഷിക്കുന്നതിന് ചെറുവിരലനക്കിയിട്ടില്ല. ഫെൻസിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ജില്ലാ പഞ്ചായത്ത് ഭരണസമിതിയും ഡിവിഷന്‍ അംഗവും നിറവേറ്റിയില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവിടെ പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം വികസനവും ചര്‍ച്ചയാണ്. കേരള കോൺഗ്രസ് എം നേതാവ് വണ്ടൂർ പുളിക്കലൊടി സ്വദേശി അഡ്വ. റെനിൽ രാജുവാണ് എൽഡിഎഫ് സ്ഥാനാർഥി. തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമബിരുദം നേടി അഭിഭാഷകനായ ഇദ്ദേഹം കേരള സ്റ്റുഡന്റ് കോൺഗ്രസ് എം ജനറൽ സെക്രട്ടറിയാണ്. മുസ്ലിംലീഗിലെ മുസ്തഫ അബ്ദുള്‍ ലത്തീഫാണ് യുഡിഎഫ് സ്ഥാനാഥി. തുവ്വൂർ പഞ്ചായത്തിലെ ആമപ്പൊയിൽ സ്വദേശി. എംഎസ്എഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. നിലിവില്‍ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തുവ്വൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറി ഇൻ ചാർജുമാണ്. കാളികാവ് ആമപ്പൊയിൽ സ്വദേശി പി പ്രമോദാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി കാളികാവ് മണ്ഡലം പ്രസിഡന്റാണ്.









0 comments