പി പി ജാനകിക്കുട്ടി പുരസ്കാരം സമ്മാനിച്ചു

പി പി ജാനകിക്കുട്ടി പുരസ്കാരം കെ ഇ എൻ കുഞ്ഞഹമ്മദ് ആദിക്ക് സമ്മാനിക്കുന്നു
പെരിന്തൽമണ്ണ
പുരോഗമന കലാസാഹിത്യ സംഘവും പി പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ കവിതാ പുരസ്കാരം യുവകവി ആദി ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കെ ഇ എന്‍ കുഞ്ഞഹമ്മദ് പുരസ്കാര സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും നടത്തി. പി പി വാസുദേവന്‍ അധ്യക്ഷനായി. ബാലസാഹിത്യകാരൻ സി വാസുദേവന്‍ പുരസ്കാര പ്രഖ്യാപനം നടത്തി. വേണു പാലൂര്‍ പുരസ്കാരത്തുക കെെമാറി. പി എസ് വിജയകുമാര്‍ ആദിയുടെ കവിതകളെ പരിചയപ്പെടുത്തി. പുരസ്കാര പരിഗണനക്ക് വന്ന പുസ്തകങ്ങള്‍ നഗരത്തിലെ ആറ് വായനശാലകള്‍ക്ക് വിതരണംചെയ്യുന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം അമ്മിണി നിര്‍വഹിച്ചു. മേലാറ്റൂര്‍ രവിവര്‍മ്മ സംസാരിച്ചു. പി വി പത്മലത സ്വാഗതവും പി പി സ്വപ്ന നന്ദിയും പറഞ്ഞു.










0 comments