ad
Deshabhimani

ശമ്പള ബില്ലുകളില്‍ ക്രമക്കേട് നടത്തി പണം തട്ടി

മുന്‍ യുഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിനതടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2025, 12:29 AM | 1 min read

മലപ്പുറം

നെടിയിരുപ്പ് പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ജോലിചെയ്യവേ ശമ്പള ബില്ലിൽ ക്രമക്കേട് നടത്തി പണം തട്ടിയ കേസിൽ മുൻ യുഡി ക്ലർക്കിന് 32 വർഷം കഠിനതടവും 1.4 ലക്ഷം രൂപ പിഴയും ശിക്ഷ. മൊറയൂർ സ്വദേശി സി നാസറിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി ഷിബു തോമസ് ശിക്ഷിച്ചത്. 2004–-06 കാലഘട്ടത്തിലാണ് തട്ടിപ്പ് നടത്തിയത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും ബില്ലുകൾ തയ്യാറാക്കുന്നതിന്റെ ചുമതല നാസറിനായിരുന്നു. ബില്ലുകളിൽ ക്രമക്കേട് നടത്തിയും‌ കൃത്രിമ രേഖകൾ സൃഷ്ടിച്ചും 2.31 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. മലപ്പുറം വിജിലൻസ് യൂണിറ്റാണ് അന്വേഷണം നടത്തിയത്. വിജിലൻസിനായി പബ്ലിക് പ്രോസിക്യൂട്ടർ കെ അരുൺനാഥ് കോടതിയിൽ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home