Deshabhimani

വിദ്യാർഥി സമരങ്ങൾ പരാജയപ്പെട്ട 
ചരിത്രമില്ല: എ വിജയരാഘവൻ

aa
വെബ് ഡെസ്ക്

Published on Nov 14, 2026, 12:37 AM | 1 min read

തേഞ്ഞിപ്പലം

വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ നടന്നിട്ടുള്ളതെന്നും വിദ്യാർഥി സമരങ്ങൾ പരാജയപ്പെട്ട ചരിത്രമില്ലെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കലിക്കറ്റ്‌ സർവകലാശാലാ സംരക്ഷണ സമിതി നേതൃത്വത്തിൽ തേഞ്ഞിപ്പലത്തെ സർവകലാശാലാ ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ച്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥി സമരങ്ങൾ ശരിക്കുവേണ്ടിയാണ്. ശരിക്കുവേണ്ടി സമരം നടത്തുകയെന്നത്‌ സമൂഹത്തിനുവേണ്ടിയാണ്‌. ഒരു സർവകലാശാലയെയും വർഗീയതയ്ക്ക്‌ വിട്ടുകൊടുക്കാൻ അനുവദിക്കില്ല. കേരളത്തിൽ ആർഎസ്‌എസിന്റെ അജന്‍ഡ നടപ്പാക്കുന്നത്‌ ഉന്നതവിദ്യാഭ്യാസ വകുപ്പാണ്‌. വിസിമാരെയും സെനറ്റ്‌ അംഗങ്ങളെയും സിൻഡിക്കറ്റ്‌ അംഗങ്ങളെയും ആർഎസ്‌എസിനുവേണ്ടി നിയമിക്കുന്നത്‌ ഇവരാണ്‌. വകുപ്പിന്‌ മന്ത്രിയുടെ ആവശ്യമില്ല. യുഡിഎഫ്‌ മന്ത്രിസഭയിൽ "ആർഎസ്‌എസ്‌ സംരക്ഷണ വകുപ്പിന്‌' ഉന്നതവിദ്യാഭ്യാസ വകുപ്പെന്ന്‌ പേരിട്ടിരിക്കുകയാണ്‌. ആർഎസ്‌എസ്‌ പിന്തുണയോടെയാണ്‌ വി ഡി സതീശൻ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത്‌. കേരളത്തെ ആർഎസ്‌എസിന്‌ തൃപ്പടിദാനമായി കൊടുക്കാനാണ്‌ സതീശന്റെ നീക്കം. ഇതിന്‌ കൂട്ടുനിൽക്കുകയാണ്‌ ലീഗ്‌. ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ കുളമാക്കിയിരിക്കുകയാണ്‌. സർവകലാശാലകളുടെ അക്കാദമിക നിലവാരം താഴ്‌ന്നു. വിദ്യാഭ്യാസ വിചക്ഷണന്മാർ ഇരുന്ന കസേരകളിൽ സംഘപരിവാർ നോമിനികൾ വരുന്നു. യുഡിഎഫ്‌ ഭരണത്തിൽ അഴിമതിക്കുള്ള വഴിവെട്ടിത്തെളിച്ചിരിക്കുയാണ്‌. കേരളം കരുതലോടെ ഇരുന്നതിനാൽ നടപ്പായില്ല. യുഡിഎഫിന്റെ എല്ലാ പ്രവർത്തനങ്ങളും പരാജയമായി മാറി. സർക്കാരിന്‌ കൂട്ടുത്തരവാദിത്തമില്ല. കേരളത്തെ പൂർണമായും വർഗീയവല്‍ക്കരിക്കുകയെന്ന പ്രവർത്തനംമാത്രമാണ്‌ മുഖ്യമന്ത്രി നടത്തുന്നത്‌. കൂട്ടത്തിൽ എൽഡിഎഫ്‌ സർക്കാർ ആർജിച്ചെടുത്ത നല്ലകാര്യങ്ങളെ ഇല്ലാതാക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home