ad
Deshabhimani

പ്രിയപ്പെട്ട പോസ്‌റ്റോഫീസ‍് നൂറ്റാണ്ടിന്റെ നിറവിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ പി ഭാസ്കരൻ

Published on Apr 01, 2025, 12:50 AM | 1 min read

വണ്ടൂർ

പ്രതാപം നഷ്‌ടപ്പെട്ടെന്നുകരുതിയിടത്തുനിന്ന് തിരിച്ചുവന്നൊരു കാലമുണ്ട്‌ പോസ്‌റ്റോഫീസുകൾക്ക്‌. നവമാധ്യമങ്ങളുടെ കാലത്ത്‌ ഇന്നും പ്രധാന ആശയവിനിമയ മാർഗമായി 100 വർഷം പൂർത്തിയാക്കിയ അഭിമാനത്തിലാണ്‌ വണ്ടൂർ പോസ്‌റ്റോഫീസ്‌. വിവരങ്ങളെത്തിച്ചും സാമ്പത്തിക ഇടപാടുകൾ നടത്തിയും ഇന്നും സജീവം.

തിരൂർ പോസ്‌റ്റോഫീസിന്റെ ബ്രാഞ്ചായി 1921 ഫെബ്രുവരിയിലാണ്‌ പ്രവർത്തനമാരംഭിച്ചത്‌. ദീർഘകാലം കാളികാവ് റോഡിൽ നീലാമ്പ്ര കുടുംബത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചു. പിന്നീടാണ്‌ ഇപ്പോഴുള്ള മധുരക്ക കോപ്ലക്സിലെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.

ഇതിനുകീഴിലായി നടുവത്ത്, വാണിയമ്പലം, കാപ്പിൽ, പുന്നപ്പാല, ചാത്തങ്ങോട്ടുപുറം, കാരാട് എന്നിവിടങ്ങളിൽ സബ്‌ പോസ്റ്റോഫീസുകളും വന്നു. ആ_ദ്യകാലങ്ങളിൽ സ്ഥലത്തെ പ്രമാണിമാർക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കുംമാത്രമാണ് കത്തുകളും ഓഫീസ് രേഖകളുമെല്ലാം കൈമാറാനുണ്ടായിരുന്നത്. കത്തുകൾ സൈക്കിളിൽ വാണിയമ്പലം റെയിൽവേ സ്റ്റേഷനിലെത്തിച്ച് ട്രെയിനിൽ ഷൊർണൂർ ആർഎംഎസിൽ എത്തിക്കും. ശേഷം ഓരോ സ്ഥലങ്ങളിലേക്കുമുള്ളത് തരംതിരിച്ച് ബസുകളിൽ അതത് പോസ്റ്റോഫീസുകളിൽ എത്തിക്കുകയായിരുന്നു പതിവ്.

വണ്ടൂരിൽനിന്ന് ബസിൽ കോഴിക്കോട് ആർഎംഎസിൽ എത്തിച്ചും മെയിലുകൾ കൈകാര്യംചെയ്തിരുന്നു. ഇന്ന്‌ എഴ്‌ ജീവനക്കാരും ഒമ്പത്‌ ആർഡി ഏജന്റുകളും ഇവിടെ ജോലിചെയ്യുന്നു. വർഷങ്ങൾക്കുമുമ്പ് കെട്ടിടം നിർമിക്കാൻ വണ്ടൂർ ഗവ. വിഎംസി ഹയർ സെക്കൻഡറി സ്കൂൾവളപ്പിൽ സംസ്ഥാന സർക്കാർ സ്ഥലം അനുവദിച്ചെങ്കിലും ചുറ്റുമതിൽ നിർമാണത്തോടെ പ്രവൃത്തി നിലച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home