ad
Deshabhimani

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

s
വെബ് ഡെസ്ക്

Published on Aug 16, 2026, 12:34 AM | 1 min read

മലപ്പുറം

സ്വാതന്ത്ര്യദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ മന്ത്രി പി കെ ബഷീര്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. എംഎസ്പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. പരേഡിൽ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍സിസി, എസ്പിസി, സ്കൗട്ട്, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് എന്നീ വിഭാഗങ്ങളിലായി 36 പ്ലറ്റൂണുകള്‍ അണിനിരന്നു.

എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് ടി കെ മുഹമ്മദ് ബഷീര്‍ പരേഡ് കമാന്‍ഡറായി. എംഎസ്പി ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ രമേഷ് ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റായി. കലക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവർ പരേഡിനെ അഭിവാദ്യംചെയ്തു. പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരി നടന്നു. മികച്ച പ്രകടനം നടത്തിയ സ്‌കൂളായി മലപ്പുറം എയുപി സ്‌കൂളിനെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home