കെജിഒഎ ജില്ലാ കലാമേള: മലപ്പുറം ഏരിയ ജേതാക്കള്‍

കെജിഒഎ ജില്ലാ കലാമേള നോവലിസ്റ്റ് എം വി ജനാർദനൻ വൈദ്യർ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഒഎ) നേതൃത്വത്തില്‍ ഗസറ്റഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാ കലാമേളയില്‍ മലപ്പുറം ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. പൊന്നാനി ഏരിയ രണ്ടാംസ്ഥാനവും പെരിന്തൽമണ്ണ ഏരിയ മൂന്നാംസ്ഥാനവും നേടി. മൂന്നിനങ്ങളിൽ ഒന്നാംസ്ഥാനം നേടിയ അബ്ദുൾ മഹ്റുഫ് (മലപ്പുറം) കലാപ്രതിഭയായി. ഡോ. സിന്ധുലത (മലപ്പുറം), ഡി ടി ദീപ (തിരൂരങ്ങാടി) എന്നിവർ കലാതിലക പട്ടം പങ്കിട്ടു.
മലപ്പുറം എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന കലോത്സവം നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ എം വി ജനാർദനൻ വൈദ്യർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പി സീമ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എം ശ്രീഹരി, ജില്ലാ സെക്രട്ടറി എം വി വിനയൻ, ട്രഷറർ മധുസൂധനൻ എന്നിവർ സംസാരിച്ചു.








0 comments