ad
Deshabhimani

മഅദിൻ നബിദിന സ്നേഹറാലി

s

മഅദിൻ അക്കാദമി കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന നബിദിന സ്നേഹറാലിയിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 25, 2026, 12:33 AM | 1 min read

​മലപ്പുറം

നബിദിനാഘോഷത്തിന്റെ ഭാഗമായി മഅദിൻ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച നബിദിന സ്നേഹറാലി പ്രൗഢമായി. ദഫ്, ഫ്ലവർ ഷോ, നബികീർത്തനങ്ങൾ, മദ്ഹ് ഗാനങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടന്ന റാലിയിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ല്യാര്‍, മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, കേരള മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, ശറഫുദ്ധീന്‍ ജമലുല്ലൈലി, സൈനുല്‍ ആബിദീന്‍ ജീലാനി തിരൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ എന്നിവര്‍ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home