ad
Deshabhimani

താനാളൂർ മൂലക്കൽ ജനകീയ ആരോഗ്യകേന്ദ്രത്തിന് ദേശീയ പുരസ്കാരം

s

ദേശീയ പുരസ്കാരം നേടിയ മൂലക്കൽ ജനകീയ ആരോഗ്യകേന്ദ്രം

വെബ് ഡെസ്ക്

Published on Aug 06, 2026, 12:56 AM | 1 min read

താനൂർ

താനാളൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിലെ മൂലക്കൽ ജനകീയാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരത്തിന്റെ നിറവിൽ. കെ പുരം പട്ടരുപറമ്പിൽ സ്ഥിതിചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിന്‌ എൻക്യൂഎഎസ് ദേശീയ പുരസ്കാരം ലഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും സേവനങ്ങളും ശുചിത്വവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എൻക്യൂഎഎസ്). അംഗീകാരത്തിന് മൂന്ന് വര്‍ഷം കാലാവധിയാണുള്ളത്. അതിനുശേഷം ദേശീയതല പുനഃപരിശോധന നടക്കും. താനാളൂർ പഞ്ചായത്തിലെ വട്ടത്താണി ജനകീയ ആരോഗ്യ കേന്ദ്രത്തിന് കഴിഞ്ഞ വർഷം ഈ പുരസ്‌കാരം ലഭിച്ചിരുന്നു. ജില്ല, സംസ്ഥാനതലത്തിൽ നടത്തിയ പരിശോധനങ്ങൾ പൂർത്തീകരിച്ചതിനുശേഷം നാഷണൽ അതോറിറ്റി സംഘം നടത്തിയ പരിശോധനയിലാണ് മൂലക്കൽ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചത്. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, എംഎൽഎച്ച്പി അഞ്ച് ആശമാർ എന്നിവരാണ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home