ad
Deshabhimani

എൽഐസി പൊതുമേഖലയിൽ നിലനിർത്തണം

a

എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ജില്ലാ സമ്മേളനം പി കെ മുരളീധരൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2025, 12:15 AM | 1 min read

വളാഞ്ചേരി

എൽഐസിയെ പൊതുമേഖലയിൽ നിലനിർത്തണമെന്നും ഏജന്റുമാരുടെ വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കണമെന്നും എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കെഎസ്ടിഎ ജില്ലാ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി കെ മുരളീധരൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി ശിവദാസൻ അധ്യക്ഷനായി. ജില്ലാ സെകട്ടറി പി ശ്രീനിവാസൻ (ദാസൻ) പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് സി ചന്ദ്രൻ സംഘടനാ റിപ്പോർട്ടും ട്രഷറർ വി ബി വിനുരാജ് കണക്കും അവതരിപ്പിച്ചു.

ദേശീയ സമിതി അംഗം മാത്യു കാരാംവേലി, കെ ജി സൽമഭായ്, ടി പ്രേമ, എം ലേഖധൻ, പി റിതേഷ്, എ അശോകൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ സുനിൽകുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: പി ശിവദാസൻ (പ്രസിഡന്റ്‌), എൻ വേണുഗോപാൽ, സി ഷില (വൈസ് പ്രസിഡന്റുമാർ), പി ശ്രീനിവാസൻ (സെക്രട്ടറി), എം പ്രീത, എ സുനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ), വി ബി വിനുരാജ് (ട്രഷറർ).


a



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home