ad
Deshabhimani

പട്ടികവര്‍ഗക്കാർക്കുള്ള ഓണസമ്മാനം വെട്ടി യുഡിഎഫ്‌ സര്‍ക്കാര്‍

ഓണമുണ്ണാൻ കാണം വിൽക്കണം 1343 കുടുംബങ്ങള്‍

a
avatar
എം സനോജ്

Published on Aug 21, 2026, 12:57 AM | 1 min read

നിലമ്പൂർ

പട്ടികവർഗ കുടുംബങ്ങളുടെ ഓണപ്രതീക്ഷകൾക്ക് ഇത്തവണ തിരിച്ചടി. കഴിഞ്ഞ വർഷംവരെ ലഭിച്ചിരുന്ന 1000 രൂപ ഇത്തവണ സർക്കാർ ഒഴിവാക്കി. പകരം ഓണക്കോടി നൽകാനാണ് തീരുമാനം. ഇതോടെ ജില്ലയിൽ 1343 കുടുംബങ്ങൾക്കാണ് സാമ്പത്തിക സഹായം നഷ്ടമായത്. കഴിഞ്ഞ വർഷം ജില്ലയിൽ 60ന് മുകളിലുള്ള 1364 പേർക്ക് 1000 രൂപവീതം എൽഡിഎഫ്‌ സർക്കാർ ഓണസമ്മാനമായി നൽകിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ്‌ തുക കൈമാറിയത്. അക്കൗണ്ട് ഇല്ലാത്തവർക്ക് ഐടിഡിപി ജീവനക്കാർ നേരിട്ടെത്തി നൽകി. ഇത്തവണ വസ്ത്രം നൽകുന്നതോടെ ഓണച്ചെലവുകൾക്ക് നേരിട്ട് ഉപയോഗിക്കാവുന്ന തുകയാണ് പട്ടികവർഗ കുടുംബങ്ങൾക്ക് നഷ്ടമാകുന്നത്. പെരിന്തൽമണ്ണ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്‌ പരിധിയിൽ 202 സ്ത്രീകളും 129 പുരുഷന്മാരും ഉൾപ്പെടെ 331 പേർക്കും എടവണ്ണയിൽ 187 സ്ത്രീകളും 116 പുരുഷന്മാരും ഉൾപ്പെടെ 303 പേർക്കും നിലമ്പൂരിൽ 445 സ്ത്രീകളും 264 പുരുഷന്മാരും ഉൾപ്പെടെ 709 പേർക്കുമാണ് സഹായമില്ലാതാവുന്നത്‌. ജില്ലയിലാകെ 834 സ്ത്രീകൾക്കും 509 പുരുഷന്മാർക്കും ഓണസമ്മാനം നഷ്ടമായി. ഇ‍ൗ മാസം 14നാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങിയത്. ഹാൻവീവിനാണ് ഓണക്കോടി വിതരണംചെയ്യാനുള്ള ചുമതല. എന്നാൽ ജില്ലയിൽ ഇതുവരെ ഓണക്കോടി എത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്‌. ​


ഇടനിലക്കാരെ സഹായിക്കാനെന്ന് ആരോപണം

1000 രൂപയുടെ പദ്ധതി അട്ടിമറിച്ച് സർക്കാർ ഓണക്കോടി നൽകുന്നത്‌ ഇടനിലക്കാരെ സഹായിക്കാനാണെന്ന് വിവിധ ആദിവാസി സംഘടനകൾ ആരോപിച്ചു. ഓണക്കോടി വിതരണത്തിലൂടെ സാമ്പത്തിക ക്രമക്കേടിന് വഴിയൊരുക്കാനും പട്ടികവർഗക്കാർക്ക് അവകാശപ്പെട്ട പദ്ധതി തുക മറ്റൊരു പദ്ധതിയിലേക്ക് മാറ്റാനും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംഘടനകൾ ആരോപിച്ചു. 1000 രൂപ ലഭിച്ചിരുന്നതിനാൽ ഓണത്തിന് സാധനങ്ങൾ വാങ്ങാമായിരുന്നു. ഓണക്കോടിയാകുമ്പോൾ ഇതിനൊന്നും അവസരമില്ലെന്നും സംഘടനകൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home