ad
Deshabhimani

പൂരപ്പറമ്പിൽ താരമായി റോബോട്ട്‌ കരിങ്കാളി

റോബോട്ട്‌ കരിങ്കാളിക്കൊപ്പം രഞ്ജീഷ്

റോബോട്ട്‌ കരിങ്കാളിക്കൊപ്പം രഞ്ജീഷ്

avatar
സ്വന്തം ലേഖകൻ

Published on Mar 07, 2025, 01:00 AM | 1 min read

എടപ്പാള്‍

പൂരപ്പറമ്പിൽ ഇനി റോബോട്ട് കരിങ്കാളിയുടെ നൃത്തം. കാല്‍ച്ചിലമ്പും അരമണിയും കൈത്തോടയും തലയില്‍ കുരുത്തോലക്കിരീടവുമായി കരിങ്കാളി വേഷത്തിന്‌ ചന്തമേറെ. എടപ്പാള്‍ പോട്ടൂര്‍ മണ്ഡകപ്പറമ്പില്‍ രഞ്ജീഷാണ് റോബോട്ട് കരിങ്കാളിയെ നിര്‍മിച്ചത്.

സ്‌പോഞ്ച്, തുണി, പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങിയവയാണ്‌ ഉപയോഗിച്ചത്‌. 11 മുതല്‍ 12 അടിവരെ ഉയരത്തില്‍ സ്ഥാപിക്കാനാകുംവിധം ഏരിയല്‍ സംവിധാനവുമുണ്ട്‌. 12 വാട്‌സ് ബാറ്ററിയിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഗിയര്‍ മോട്ടോർ (വൈപ്പിന്‍ മോട്ടോര്‍) ഉപയോഗിച്ചാണ് കരിങ്കാളിയെ ചലിപ്പിക്കുന്നത്.

വാഹനത്തിലും മറ്റും സ്ഥാപിച്ച് കൈയും തലയുമെല്ലാം ചലിപ്പിച്ച് നൃത്തച്ചുവടുവയ്‌ക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. മണ്ഡകപ്പറമ്പില്‍ വീരമണി–--രാധ ദമ്പതികളുടെ മകനാണ് രഞ്ജീഷ്.

പെയിന്റിങ്ങിനോട് താല്‍പ്പര്യമുള്ള രഞ്ജീഷ് ചിത്രകാരനും ഡിസൈനറുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home