ad
Deshabhimani

കൂരാട് വീടിന് തീപിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2026, 12:00 AM | 1 min read

വണ്ടൂർ

​കൂരാട് കൂരിപ്പൊയിൽ വീടിന് തീപിടിച്ച്‌ പണവും സ്വർണവും ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. കൂരിപ്പൊയിൽ എൽപി സ്കൂളിന് സമീപം കുന്നമംഗലത്ത് സുബ്രഹ്മണ്യന്റെ വീടിനാണ് തീപിടിച്ചത്. മൂത്ത മകന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപയും രണ്ടരപവൻ സ്വർണവും കത്തിനശിച്ചു. തീ പടർന്ന ഭാഗത്തെ മേൽക്കൂരയും ഫർണിച്ചറുകൾ, ഫ്രിഡ്ജ് എന്നിവയും അഗ്‌നിക്കിരയായി. വെള്ളിയാഴ്ച പകൽ 11.30 ഓടെയാണ് സംഭവം. തീപിടുത്തമുണ്ടായ സമയം വീട്ടുകാർ പുറത്തായിരുന്നതിനാൽ ആർക്കും പരിക്കില്ല. തീ പടർന്നത് കണ്ട അയൽക്കാരാണ് സുബ്രഹ്മണ്യനെ വിവരമറിയിച്ചത്. നാട്ടുകാരും തിരുവാലിയിൽനിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. സുബ്രഹ്മണ്യനും ഭാര്യ രുഗ്മിണിയും പേരക്കുട്ടിയുമാണ്‌ വീട്ടിൽ താമസിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home