ad
Deshabhimani

യുപിഐ ഇടപാട് വേണ്ടെന്ന്‌ വ്യാപാരികൾ

A

ഒക്ടോബർമുതൽ യുപിഐ 
ഇടപാടുണ്ടാകില്ലെന്ന് കാണിച്ച് കടയിൽ പതിച്ച മുന്നറിയിപ്പ് നോട്ടീസ്

avatar
സ്വന്തം ലേഖകൻ

Published on Sep 23, 2026, 12:34 AM | 1 min read

പെരിന്തൽമണ്ണ

യുപിഐ സംവിധാനത്തിൽ കഴിഞ്ഞ ദിവസംകൊണ്ടുവന്ന മർച്ചന്റ്‌ ഡിസ്കൗണ്ട് റേറ്റിന്‌ (എംഡിആർ) എതിരെ വ്യാപാരികൾക്കിടയിൽ കനത്ത പ്രതിഷേധമുയരുന്നു. ഉപഭോക്താക്കളിൽനിന്ന്‌ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുമ്പോൾ വ്യാപാരികൾ ബാങ്കുകൾക്കും പേയ്മെന്റ് കമ്പനികൾക്കും നൽകേണ്ടിവരുന്ന പ്രോസസിങ്‌ ഫീസാണ് എംഡിആർ. ഇതോടെ യുപിഐ ഇടപാട് നിർത്തിവച്ച് കറൻസി ഇടപാടിലേക്ക്‌ മാറാനുള്ള നീക്കത്തിലാണ് ചെറുകിട, ഇടത്തരം വ്യാപാരികൾ. യുപിഐ ഇടപാട് നിർത്തിയെന്ന്‌ പല ചെറുകിട സ്ഥാപനങ്ങളിലും മുന്നറിയിപ്പ് നോട്ടീസും പതിച്ചുതുടങ്ങി.

2000 രൂപക്കുമുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനംമുതൽ 1.1 ശതമാനംവരെ എംഡിആർ ഇ‍ൗടാക്കാനാണ്‌ കേന്ദ്ര സർക്കാർ തീരുമാനം. ഒക്ടോബർ 15മുതൽ എംഡിആർ വ്യാപാരികളിൽനിന്ന് ഈടാക്കുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞു.

ഉയർന്ന ഇടപാട്‌ നടക്കുന്ന ടെക്‌സ്‌റ്റൈൽ, ആഭരണ, ഹോട്ടൽ വ്യവസായ രംഗങ്ങളിൽ എംഡിആർ ബാധകമാക്കുന്നത് വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. കടുത്ത മത്സരവും കുറഞ്ഞ ലാഭവും വർധിച്ചുവരുന്ന പ്രവർത്തന ചെലവുകളും നേരിടുന്ന ചെറുകിട, -ഇടത്തരം വ്യാപാരികൾക്ക് എംഡിആർ അധികബാധിതയാകുമെന്നും വ്യാപാരികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home