ad
Deshabhimani

അരിയല്ലൂർ ഫെസ്‌റ്റ് സമാപിച്ചു

s

അരിയല്ലൂർ ഫെസ്റ്റ് സമാപനം പെരിന്തൽമണ്ണ ഇ എം എസ് സഹകരണ 
ആശുപത്രി ചെയർമാൻ വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 12:34 AM | 1 min read

വള്ളിക്കുന്ന്‌

വള്ളിക്കുന്നിന് അഞ്ചുദിവസമായി ഉത്സവഛായ പകർന്ന അരിയല്ലൂർ ഫെസ്റ്റിന് സമാപനം. അരിയല്ലൂർ സഹകരണ ബാങ്കും കുടുംബശ്രീ വള്ളിക്കുന്നും കർഷക സംഘടനകളും സംയുക്തമായി ഒരുക്കിയ അരിയല്ലൂർ ഫെസ്‌റ്റിന്റെ സമാപന സമ്മേളനം ഇ എം എസ് സഹകരണ ആശുപത്രി ചെയർമാൻ വി പി അനിൽ ഉദ്ഘാടനംചെയ്തു.

ബാങ്ക് പ്രസിഡന്റ് പി ഹൃഷികേശ് കുമാർ അധ്യക്ഷനായി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 150ഓളം വരുന്ന കർഷകരെ ചടങ്ങിൽ ആദരിച്ചു. ബാങ്കിന്റ് മുൻ പ്രസിഡന്റ് ഇ നരേന്ദ്രദേവ്, മുൻ സെക്രട്ടറിമാരായ പി അശോക് കുമാർ, പി സൗദാമിനി, കെ എ അശോക് കുമാർ, കെ സ്‌മിത, വിനയൻ പാറോൽ, ടി പി സജു എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സി എം അറമുഖൻ സ്വാഗതവും ഫെസ്‌റ്റ് സംഘാടക സമിതി ജനറൽ കൺവീനർ പി വിനീഷ് നന്ദിയും പറഞ്ഞു തുടർന്ന് കൊല്ലം മ്യൂസിക് ബാൻഡിന്റെ ഗാനമേള നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home