ad
Deshabhimani

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ഇന്ന്

as

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല പ്രവർത്തകരെ ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 05, 2026, 12:00 AM | 1 min read

പെരിന്തൽമണ്ണ

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ശനിയാഴ്ച പെരിന്തൽമണ്ണയിൽ നടക്കും. ഇതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ വിളബര റാലിയും തൊഴിലാളി സംഗമവും മുതിർന്ന തൊഴിലാളികളെ ആദരിക്കലും നടന്നു. സംഗമം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ടി കബീർ അധ്യക്ഷനായി.

സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി ശശികുമാർ മുഖ്യപ്രഭാഷണംനടത്തി. മുതിർന്ന ഓട്ടോ തൊഴിലാളികളായ എം ഹംസ, ബക്കർ, ഹംസ പാലോളിപറമ്പ് എന്നിവർ സംസാരിച്ചു. സിഐടി യു ജില്ലാ സെക്രട്ടറി എം എം മുസ്തഫ, കെ പി ഫൈസൽ, എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ അറമുഖൻ സ്വാഗതവും ഏരിയാ സെക്രട്ടറി പി ഗോപാലൻ നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home