കേരളത്തിനായി ഗോളടിക്കാൻ റിഷാൽ

മുഹമ്മദ് റിഷാൽ

സ്വന്തം ലേഖകൻ
Published on Aug 25, 2026, 12:38 AM | 1 min read
എടക്കര
കേരള ടീമിലേക്ക് മലയോര മേഖലയിൽനിന്ന് പുതിയൊരു താരം. പോത്തുകല്ല് മുണ്ടേരി സ്വദേശിയായ പതിനഞ്ചുകാരൻ പറോളി മുഹമ്മദ് റിഷാലാണ് ബംഗളൂരുവിൽ നടക്കുന്ന ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ടുകെട്ടുന്നത്. മുണ്ടേരി ഗവ. ഹൈസ്‌കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്.
എടക്കര സോക്കർ അക്കാദമിയിൽനിന്നാണ് റിഷാലിന്റെ തുടക്കം. പിന്നീട് തൃശൂർ പറപ്പൂർ എഫ്സിക്കുവേണ്ടി സബ് ജൂനിയർ നാഷണൽ ഐ ലീഗിൽ കളിച്ചു. മൂന്ന് തവണ കോട്ടയം ജില്ലാ ടീമിനുവേണ്ടിയും സബ് ജൂനിയർ കേരള ടീമിനുവേണ്ടിയും റിഷാൽ ബൂട്ടണിഞ്ഞിട്ടുണ്ട്. കേരള സബ് ജൂനിയർ ടീമിനായി മണിപ്പുർ, ആന്ധ്ര തുടങ്ങിയവർക്കെതിരെയാണ് കളിച്ചത്. സബ് ജൂനിയർ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സി, ചെന്നൈ എഫ്സി എന്നിവരെയും നേരിട്ടു. പറോളി ഉബൈദ്– മുൻസിയ ദമ്പതികളുടെ മകനാണ്.









0 comments