ad
Deshabhimani

ഇഡിയെ ഉപയോഗിച്ച്‌ വേട്ടയാടാൻ ശ്രമം

രാഷ്‌ട്രീയമായും നിയമപരമായും നേരിടും:- എ വിജയരാഘവൻ

a

സിപിഐ എം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം പിബി അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 10, 2026, 12:05 AM | 1 min read

പെരിന്തൽമണ്ണ

ഇഡിയെ ഉപയോഗിച്ച്‌ പുകമറയുണ്ടാക്കി പിണറായി വിജയനെയും അതിലൂടെ പാർടിയെയും വേട്ടയാടാനാണ്‌ ശ്രമമെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. ഇതിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടും. സിപിഐ എമ്മിനെ തകർക്കാമെന്നത്‌ വെറും വ്യാമോഹംമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി കോടതിപ്പടിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷത സംരക്ഷിക്കുന്ന ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നത്‌. യുഡിഎഫ്‌ സംഘപരിവാർ രാഷ്ട്രീയത്തിന് വഴങ്ങുകയാണ്‌.

സാധാരണക്കാരെ ദുരിതത്തിലാക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്‌. മതനിരപേക്ഷത തകർക്കാനുള്ള നീക്കങ്ങളെയും വികസന മുരടിപ്പിനെയും രാഷ്ട്രീയമായി ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

​യോഗത്തിന് മുന്നോടിയായി മൂന്ന് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ടൗണിൽ വൻ പ്രകടനം നടന്നു.

പൊതുയോഗത്തിൽ സിപിഐ എം ഏരിയാ സെക്രട്ടറി ഇ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം എം പി അലവി, സി ദിവാകരൻ, എം കെ ശ്രീധരൻ, എം എം മുസ്‌തഫ എന്നിവർ സംസാരിച്ചു. പി ഷാജി സ്വാഗതവും ടി കെ ജയൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home