യോഗ ദിനാചരണവും പ്രദർശനവും

യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ യോഗ ദിനാചരണവും പ്രദർശനവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗാ ദിനാചരണവും പ്രദർശനവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. ആർ സുരേഷ് ബാബു അധ്യക്ഷനായി. ചേതന യോഗ രക്ഷാധികാരി കെ രാഘവൻ യോഗസന്ദേശം നൽകി. പ്രിയ വിനോദ്, ടി വിശ്വനാഥൻ, വിജയഘോഷ്, വിഷ്‌ണു ഗോപിനാഥ്, എസ് ആർ ശ്രീജിത്ത്, അഡ്വ. ജി അജയകുമാർ, ഡോ. കെ മോഹൻകുമാർ, കെ രാജേന്ദ്രൻ, തോമസ് കെ ശാമുവൽ എന്നിവർ സംസാരിച്ചു. ജി അജയകുമാർ സ്വാഗതവും പി സി പ്രദീപ് നന്ദിയും പറഞ്ഞു.









0 comments