ad
Deshabhimani

മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു

സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കണം

Leela Abhilash, Prabha Madhu
വെബ് ഡെസ്ക്

Published on Jan 08, 2026, 01:23 AM | 1 min read

ആലപ്പുഴ

യുവജനങ്ങൾക്ക്‌ തൊഴിൽ ലഭ്യമാക്കണമെന്ന ലക്ഷ്യത്തിൽ നടപ്പാക്കിയ വിജ്ഞാനകേരളം കാമ്പയിനിൽ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആശമാർക്ക്‌ ഏകീകൃത തൊഴിൽ സംവിധാനം ഉറപ്പാക്കുക, ഓണറേറിയം വർധിപ്പിക്കുക, കേന്ദ്രം നൽകുന്ന ഇൻസെന്റീവ്‌ അതത്‌ മാസങ്ങളിൽ ലഭിക്കാനും സർവേകൾക്ക്‌ വേതനം ലഭ്യമാക്കാനുമുള്ള ഇടപെടൽ നടത്തുക എന്നിവയും പ്രമേയത്തിൽ ഉന്നയിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽനിന്ന്‌ ബാങ്കുകൾ ഇ‍ൗടാക്കുന്ന പലിശയും കൂട്ടുപലിശയും നിയന്ത്രിക്കുക, അങ്കണവാടി ജീവനക്കാരുടെ ജോലിഭാരം കുറയ്‌ക്കുക, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തനനിരതരാകുക തുടങ്ങി 16 പ്രമേയം സമ്മേളനം അംഗീകരിച്ചു. സമാപനദിവസം ചർച്ചയും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. കേന്ദ്രകമ്മിറ്റി അംഗം അഡ്വ. ഗീനാകുമാരി, സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, എക്‌സിക്യൂട്ടീവംഗം ടി വി അനിത, എൻആർഇജിഎസ്‌ ജില്ലാ സെക്രട്ടറി പി പി സംഗീത, എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയംഗം ബിച്ചു എക്‌സ്‌ മലയിൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home