തെക്കേക്കരയിൽ കാട്ടുപന്നി ആക്രമണം

ഗോപാലകൃഷ്ണനെ ഇടിച്ചുതെറിപ്പിച്ച ശേഷം പാഞ്ഞു പോകുന്ന കാട്ടുപന്നി. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യം
മാവേലിക്കര
തെക്കേക്കര പഞ്ചായത്തിൽ കുറത്തികാട് വാർഡിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക്‌പരിക്കേറ്റു. പഞ്ചായത്ത് ഓഫീസ് വാർഡിൽ താമസിക്കുന്ന പൊന്മാത്ത് ഉഷസിൽ എൻ പി ഗോപാലകൃഷ്ണ(61)നെയാണ് പന്നി ആക്രമിച്ചത്.ഞായറാഴ്ച പുലർച്ചെ ആറരയ്ക്കാണ് സംഭവം. കൃഷി സ്ഥലത്ത് സൈക്കിളിൽ പോയി മടങ്ങും വഴി പന്നി സൈക്കിൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സൈക്കിൾ പൂർണമായി തകർന്നു. ഗോപാലകൃഷ്ണന് കാര്യമായ പരിക്കില്ല.










0 comments