ad
Deshabhimani

അണലിയും 30 കുഞ്ഞുങ്ങളും ‘പിടിയിൽ’

പെരുങ്ങാലയിലെ വീട്ടുപറമ്പിൽനിന്ന് പിടിച്ച അണലിക്കുഞ്ഞുങ്ങൾ
വെബ് ഡെസ്ക്

Published on May 10, 2026, 01:11 AM | 1 min read

കായംകുളം

വീട്ടുവളപ്പിൽനിന്ന്‌ അണലിയേയും 30ലധികം കുഞ്ഞുങ്ങളേയും പിടികൂടി. പെരുങ്ങാല കപ്പാമൂട്ടിൽ വത്സലാകുമാരിയുടെ പുരയിടത്തിൽനിന്നാണ് അണലികളെ പിടികൂടിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപം അണലിക്കുഞ്ഞിനെ കണ്ടതിനെ തുടർന്ന്‌ പാമ്പ് പിടിത്ത സംഘത്തെ വിവരം അറിയിച്ചു. അവരെത്തി പുരയിടത്തിൽ പഴയ തടികഷ്‌ണങ്ങൾ കൂട്ടിയിട്ട ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് അണലിയെ കണ്ടെത്തിയത്. സമീപത്തുനിന്നാണ്‌ അണലിക്കുഞ്ഞുങ്ങളെ കണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home