തൈ നടീൽ തുടങ്ങി
മാരാരിക്കുളത്ത് 25 ഏക്കറിൽ പച്ചക്കറികൃഷി

സംയോജിത കൃഷി ക്യാമ്പയിൻ മാരാരിക്കുളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പച്ചക്കറി തൈനടീൽ ഏരിയതല ഉദ്ഘാടനം കിസാൻസഭ ദേശീയ സമിതി അംഗം ജി വേണുഗോപാൽ നടത്തുന്നു
മാരാരിക്കുളം
ഓണത്തിന് വിഷരഹിത പച്ചക്കറി വീടുകളിലേക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി സംയോജിത കൃഷി ക്യാമ്പയിൻ മാരാരിക്കുളം ഏരിയ കമ്മിറ്റി 25 ഏക്കറിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. സിപിഐ എമ്മും കർഷകസംഘവും ചേർന്നാണ് ഏരിയയിലെ 10 മേഖലകളിൽ കൃഷിചെയ്യുക. തൈനടീൽ ഉത്സവം അമ്പനാകുളങ്ങര ലോക്കലിലെ വാഴപ്പള്ളി കൃഷിയിടത്തിൽ കിസാൻസഭ ദേശീയ സമിതി അംഗം ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു.സംഘാടക സമിതി ചെയർമാൻ പി രഘുനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ തൈവിതരണം ഉദ്ഘാടനം ചെയ്‌തു. കർഷക സംഘം ഏരിയ പ്രസിഡന്റ് ഡി ഷാജി, പാർട്ടി ഏരിയ കമ്മിറ്റി അംഗം എം എസ് സന്തോഷ്, ലോക്കൽ സെക്രട്ടറി ജി രാജീവ്, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം എ പ്രേംനാഥ്, മേഖല പ്രസിഡന്റ് എം ജയേഷ്, ഏരിയ സെക്രട്ടറി എ എം ഹനീഫ്, മേഖല സെക്രട്ടറി പി സുരേഷ് എന്നിവർ സംസാരിച്ചു.








0 comments