ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം നാളെ കണ്ണൂരിലെത്തിക്കും

വി ദേവിക
കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി ദേവികയുടെ (22) ചിതാഭസ്മം ബുധൻ പുലർച്ചയോടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കും. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി വൈകിട്ട് 5 മണിയോടെ ദേവികയുടെ വീട്ടിലെത്തിക്കും.
മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്കരിച്ചത്.
ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്തംർ രണ്ടിനാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക, ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.








0 comments