മൂല്യവർധിത ഉൽപ്പന്ന വിപണനം തുടങ്ങി

അരയൻകാവ്–പാണാവള്ളി മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ മത്സ്യ മൂല്യവർധിത ഉൽപ്പന്ന വിപണനം മത്സ്യഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പി എസ് ബാബു ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
അരയൻകാവ്–പാണാവള്ളി മത്സ്യത്തൊഴിലാളി സഹകരണസംഘം മത്സ്യ മൂല്യവർധിത ഉൽപ്പന്ന വിപണനം തുടങ്ങി. മത്സ്യഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പി എസ് ബാബു പാണാവള്ളി വില്ലേജ് ഓഫീസർ ഷൈൻരാജിന് നൽകി വിൽപ്പന ഉദ്ഘാടനംചെയ്‌തു. സംഘം പ്രസിഡന്റ് വി വി സനിൽകുമാർ അധ്യക്ഷനായി. ഫിഷറീസ് എഫ്ഡിഒ സഫിയ, മത്സ്യഫെഡ് ക്ലസ്‌റ്റർ ഓഫീസർ കൊച്ചുത്രേസ്യ, പഞ്ചായത്ത് അംഗങ്ങളായ ടി എസ് മണികണ്ഠൻ, ജിതിൻ ചന്ദ്രബോസ്, മത്സ്യഫെഡ് മോട്ടിവേറ്റർമാരായ അമ്പിളി, ഷീജ, സംഘം ബോർഡംഗം എം മനീഷ്, സെക്രട്ടറി രേഖ മണികണ്ഠൻ, കെ പി ഷിബു എന്നിവർ സംസാരിച്ചു.










0 comments