ആധിച്ചൂടിൽ അവധിക്കാലം


ഫെബിൻ ജോഷി
Published on Apr 27, 2026, 01:01 AM | 1 min read
ആലപ്പുഴ
വേനലവധിക്കാലത്ത് നദികളും കുളങ്ങളും ഉൾപ്പെടെ ജലാശയങ്ങളിലും അതീവശ്രദ്ധ വേണം. 2014 മുതൽ 2024 വരെ അവധിക്കാലത്ത് ജില്ലയിൽ 150 മുങ്ങിമരണങ്ങളുണ്ടായി. കഴിഞ്ഞവർഷം പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചതിന് പിന്നാലെ ജില്ലയിൽ അപകടങ്ങൾക്ക് സാധ്യതയേറിയ 103 ജലാശയം അതീവശ്രദ്ധ മേഖലകളായി പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികൾ കൂട്ടമായി ജലാശയങ്ങളിലെത്തുന്നത് അപകടസാധ്യത വർധിപ്പിക്കും. കടൽത്തീരങ്ങളിലും കായൽമേഖലയിലും വിനോദസഞ്ചാരികൾ കൂടുതലെത്തുന്നതും അപകടസാധ്യത വർധിപ്പിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങൾ, തീരപ്രദേശങ്ങൾ, കായൽത്തീരങ്ങൾ, കൈവഴികൾ, തോടുകൾ, ക്ഷേത്രക്കുളങ്ങൾ, വെള്ളക്കെട്ടുകൾ തുടങ്ങി അപകടസാധ്യത സ്ഥലങ്ങളിൽ ഇറങ്ങുന്നതും നീന്തുന്നതും ഒഴിവാക്കണം. നീന്തൽ പരിശീലനത്തിന് സുരക്ഷിത സൗകര്യങ്ങളൊരുക്കിയ സ്ഥലങ്ങളെയും ലൈഫ് ജാക്കറ്റുകൾ ഉപയോഗിച്ച നീന്തൽ പരിശീലനങ്ങളെയും ആശ്രയിക്കണം. സ്ഥിരം അപകടങ്ങളുണ്ടാകുന്ന ജലാശയങ്ങളിൽ റെസിഡൻസ് അസോസിയേഷനുകളും മറ്റ് സംഘടനകളും രക്ഷാഉപകരണങ്ങൾ നൽകണം. അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണം.










0 comments