വി എസ് അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്‌കാരം 19ന്

ആലപ്പുഴ : ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അനുസ്മരണാർത്ഥം സംസ്ഥാന തല പ്രസംഗ മത്സരം ജൂലൈ 19 ന് രാവിലെ 10മണിയ്ക്ക് ആലപ്പുഴ ജൻഡർ പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്നു. സംസ്ഥാന തലത്തിൽ 13 മുതൽ 20 വയസ്സ് വരെയുള്ള പ്രായത്തിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സ്ഥാനത്തിന് 10001 രൂപയും വി എസ് അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്കാരവും രണ്ടാം സ്ഥാനത്തിന് 5001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 2501 രൂപയും ട്രോഫിയും നൽകും. സമ്മാനദാനം ജൂലൈ 21ന് വലിയ ചുടു കാട്ടിൽ ചേരുന്ന വി എസ് അച്യുതാനന്ദൻ അനുസ്മരണ യോഗത്തിൽ വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമ്മാനിക്കും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും : 9947872945, 94464 63238, 95670 44879.











0 comments