സർവകലാശാലകളെ ആർഎസ്എസ് നിയന്ത്രണത്തിലാക്കൽ
യുഡിഎഫ് മൗനാനുവാദം നൽകുന്നു: ടി പി രാമകൃഷ്ണൻ

കുട്ടനാട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയനും മദ്യ വ്യവസായ തൊഴിലാളി യൂണിയനും ചേർന്ന് സംഘടിപ്പിച്ച കുടുംബസംഗമവും പെൻഷൻകാർക്കുള്ള ഓണക്കോടി വിതരണവും സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
തകഴി
കേരളത്തിലെ സർവകലാശാലകളെ ആർഎസ്എസ് നിയന്ത്രണത്തിലാക്കാൻ യുഡിഎഫ് മൗനാനുവാദം നൽകുകയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ. കോൺഗ്രസ് സർവമേഖലയിലും തകർച്ചയാണ് ഉണ്ടാക്കിയത്. എഐസിസി ഓഫീസിലും വന്ദേമാതരം പൂർണമായി പാടാൻ ധൃതി കാണിക്കുന്ന കോൺഗ്രസിന് മതനിരപേക്ഷ സമൂഹമായി രാജ്യത്തെ നിലനിർത്താൻ വ്യക്തമായ നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയനും (സിഐടിയു) മദ്യ വ്യവസായ തൊഴിലാളി യൂണിയനും (സിഐടിയു) ചേർന്ന് മങ്കൊമ്പിൽ സംഘടിപ്പിച്ച കുടുംബസംഗമവും പെൻഷൻകാർക്കുള്ള ഓണക്കോടി വിതരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാർക്കുള്ള ഓണക്കോടി സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വിതരണംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ കെ അശോകൻ അധ്യക്ഷനായി. കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ ഡി മഹീന്ദ്രൻ, കെ കെ ഷാജു, ജി ഉണ്ണികൃഷ്ണൻ, കെ എസ് അനിൽകുമാർ, സിപി ബ്രീവൻ, എം തങ്കച്ചൻ, പി സജിമോൻ, എ പി സജി, സി കെ പ്രസന്നകുമാർ, എം കെ ശിവപ്രസാദ്, കെ ആർ പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.







0 comments