ദ്വിദിന സഹവാസക്യാമ്പ്

സമഗ്രശിക്ഷാ കേരള ആലപ്പുഴ മങ്കൊമ്പ് ബിആർസി സംഘടിപ്പിക്കുന്ന ദ്വിദിന സഹവാസക്യാമ്പ് ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കൂലിപ്പുരയ-്‌ക്കൽ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
സമഗ്രശിക്ഷാ കേരള ആലപ്പുഴ മങ്കൊമ്പ് ബിആർസി "മയിൽപ്പീലി 2025' എന്ന പേരിൽ ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കൂലിപ്പുരയ-്‌ക്കൽ ഉദ്ഘാടനംചെയ-്‌തു. ബിപിസി രാജേഷ് വിജയൻ അധ്യക്ഷനായി. പി എസ് ശ്രീജിത്ത്, ജെസിയമ്മ ആന്റണി, എസ് മായ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. സാമൂഹ്യ ഉൾച്ചേരലിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം രക്ഷിതാക്കളും ജനപ്രതിനിധികളും ബിആർസി അംഗങ്ങളും ക്യാമ്പിന്റെ ഭാഗമായി. എസ്എസ-്‌കെ ജില്ലാ പ്രോജക-്‌ട് കോ–ഓർഡിനേറ്റർ ജി ഗോപലാൽ, പ്രോഗ്രാം ഓഫീസർമാരായ സുനിൽ മർക്കോസ്, പി എസ് ബിജി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.










0 comments