ശൗര്യചക്ര ജെ രമേശ് വാര്യത്തിനെ അനുസ്‌മരിച്ചു

ശൗര്യചക്ര ജെ രമേശ് വാര്യത്ത് അനുസ്‌മരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ജമ്മുകശ്‌മീരിലെ ഡോഡാ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ശൗര്യചക്ര ജെ രമേശ് വാര്യത്തിന്റെ 22–-ാമത് വാർഷിക അനുസ്‌മരണദിനം ആചരിച്ചു. സോൾജിയേഴ്‌സ് ഓഫ് ഈസ്‌റ്റ് വെനീസും, ഗാർഡിയൻസ് ഓഫ് നേഷനും, അനുസ്‌മരണ കമ്മിറ്റിയും ചേർന്നാണ് അനുസ്‌മരണം നടത്തിയത്. സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. അനുസ്‌മരണസമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. അനുസ്‌മരണ കമ്മിറ്റി ചെയർമാൻ എ എ റഹീം അധ്യക്ഷനായി.
മുരളീധരൻ വള്ളികുന്നം, എൻ കൃഷണൻ, എൻ സുകുമാരപിള്ള, അഡ്വ. എ ഷാജഹാൻ, അഡ്വ. സി എ അരുൺകുമാർ, ആർ ഗിരിജ, അഡ്വ. എ അജികുമാർ, എ ഷിജി, കെ ശിവപ്രസാദ്, ടി എ നസീർ, മിനി സലിം, അബ്‌ദുൾ വാഹിദ്, അനീസ നൗഷാദ്, അഡ്വ. എച്ച് സുനി, രാകേഷ്, അൻഷാദ്, റജീല നാസർ, ഡി സുധാകരൻ, പ്രെഫ. ജെ മുരളീദാസ് വാര്യത്ത് തുടങ്ങിയവർ സംസാരിച്ചു.









0 comments