ad
Deshabhimani

ഉളുന്തിയിലെ ടവർ നിർമാണം: 
മാറ്റിസ്ഥാപിക്കാൻ നിർദേശം

ടവർനിർമാണ സ്ഥലം മന്ത്രി സജി ചെറിയാനും കലക്​ടർ അലക്​സ്​ വർഗീസും സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Jul 30, 2025, 01:48 AM | 1 min read

മാന്നാർ

ബുധനൂർ പഞ്ചായത്ത് ഒമ്പതാംവാർഡ് ഉളുന്തി പള്ളിക്കടവ് വടക്കുഭാഗത്തെ പരിസ്ഥിതിലോല പ്രദേശത്തുനിന്ന്​ മൊബൈൽ ടവർ മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. കൂട്ടമ്പേരൂർ ആറിന്റെ കരയിൽനിന്ന്​ ഏകദേശം 100 മീറ്റർമാത്രം മാറിയുള്ള സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നടന്ന ടവർ നിർമാണം ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് നിർത്തിയിരുന്നു. ചൊവ്വാഴ്​ച മന്ത്രി സജി ചെറിയാൻ, കലക്​ടർ അലക്​സ്​ വർഗീസ് എന്നിവർ ടവർനിർമാണം ആരംഭിച്ച സ്ഥലം സന്ദർശിച്ച്​ സമര പ്രതിനിധികളും ടവർനിർമാണ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. ചെങ്ങന്നൂർ ആർഡിഒ വിജയമോഹൻ, തഹസിൽദാർ അശ്വനി, ചെങ്ങന്നൂർ ഡിവൈഎസ്​പി എം കെ ബിനുകുമാർ, മാന്നാർ എസ്​എച്ച്​ഒ ഡി രജീഷ്​കുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ സലിം, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ്​ പുഷ്​പലത മധു, ബ്ലോക്ക് പഞ്ചായത്തംഗം കെ ആർ മോഹനൻ, പഞ്ചായത്തംഗം ജി ഉണ്ണികൃഷ്​ണൻ, സമരസമിതി അംഗങ്ങളായ ജോൺ ഉളുന്തി, അനീറ്റ അലക്​സ്​, ജയലക്ഷ്​മി, സിബിൾ ജോസഫ്, സേതുലക്ഷ്​മി എന്നിവർ അടിയന്തരയോഗത്തിൽ പങ്കെടുത്തു. ടവർ നിർമിക്കാൻ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താനാവശ്യമായ സഹായം നൽകാൻ ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ്​ ഉൾപ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home