ad
Deshabhimani

അശാസ്‌ത്രീയ നിർമാണമെന്ന്‌ പരാതി

റോഡ്‌ കുളമാക്കാൻ കാന

കുതിരപ്പന്തിയിലെ അടിപ്പാതയ്‌ക്ക്‌ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിനോട് ചേർന്ന് 
പ്രദേശവാസികളുടെ വഴി തടസപ്പെടുത്തി നിർമിക്കുന്ന കാന

കുതിരപ്പന്തിയിലെ അടിപ്പാതയ്‌ക്ക്‌ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിനോട് ചേർന്ന് 
പ്രദേശവാസികളുടെ വഴി തടസപ്പെടുത്തി നിർമിക്കുന്ന കാന

വെബ് ഡെസ്ക്

Published on May 22, 2026, 02:14 AM | 1 min read

ആലപ്പുഴ ​

ദേശീയപാതയുടെ ബൈപാസ് കടന്നുപോകുന്ന കുതിരപ്പന്തിയിലെ അടിപ്പാതയ്‌ക്ക്‌ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിനോട് ചേർന്ന കാനനിർമാണം അശാസ്‌ത്രീയമാണെന്ന് തദ്ദേശവാസികൾ. മണൽനിരപ്പിൽ നാമമാത്രം കോൺക്രീറ്റിട്ട് അതിന് മുകളിൽ റെഡിമെയ്‌ഡ് കാനകൾ സ്ഥാപിച്ച്‌ മുകളിൽവരെ റോഡ് നിർമിക്കുകയാണ്. റോഡിലൂടെ വാഹനങ്ങൾ സഞ്ചരിച്ചുതുടങ്ങുമ്പോൾ കാന പുറത്തേക്ക്‌ തള്ളിപ്പോകാനും സാധ്യതയേറെയെന്ന്‌ പ്രദേശവാസികൾ പറയുന്നു. ഉയർന്നുനിൽക്കുന്ന കാനയിലെ ദ്വാരങ്ങളിലൂടെ മലിനജലം പുറത്തേക്ക് ഒഴുകി ജനവാസകേന്ദ്രങ്ങളിലേക്ക്‌ എത്തുകയുംചെയ്യും. നീരൊഴുക്ക് തടയുന്ന തരത്തിൽ നിർമാണരീതി വെള്ളക്കെട്ടുകൾ ക്ഷണിച്ചുവരുത്തും. സർവീസ് റോഡ് ഉയർന്നതോടെ സമീപത്തെ വീടുകളിലേക്ക്‌ താമസക്കാർ കയറിയിറങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന് ബദൽ സംവിധാനമുണ്ടാക്കണമെന്ന ആവശ്യവും കരാറുകാരൻ കാര്യമാക്കിയിട്ടില്ല. പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന, അശാസ്‌ത്രീയവും പാരിസ്ഥിതിക പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമായ സർവീസ് റോഡിന്റെ നിർമാണത്തിൽ പരിശോധന നടത്തി അടിയന്തര നടപടികൾ സ്വീകരിക്കുകയുംചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home