ad
Deshabhimani

ജ്ഞാനദീപ ഗൃഹം കെട്ടിടസമുച്ചയം ഉദ്‌ഘാടനം നാളെ

ഞായറാഴ-്‌ച മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്ന ആര്യാട് ജ്ഞാനദീപഗൃഹം നിശാപാഠശാല ആൻഡ്‌ വായനശാലയുടെ 
പുതിയ കെട്ടിടസമുച്ചയം
വെബ് ഡെസ്ക്

Published on Jan 10, 2026, 01:18 AM | 1 min read

ആലപ്പുഴ ​

ആര്യാട് ജ്ഞാനദീപ ഗൃഹം നിശാപാഠശാല ആൻഡ്‌ വായനശാലയുടെ പുതിയ കെട്ടിടസമുച്ചയം ഞായർ വൈകിട്ട് ആറിന് മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. ആര്യാട് പഞ്ചായത്തിൽ 1938ൽ പ്രവർത്തനമാരംഭിച്ച വായനശാലയ-്‌ക്ക്‌ 10,000 ചതുരശ്ര അടി വിസ-്‌തൃതിയുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്‌. വായനശാലയുടെ തനതുഫണ്ടിൽനിന്ന് 65 ലക്ഷം രൂപയും പി പി ചിത്തരഞ്ജൻ എംഎൽഎയുടെ ആസ-്‌തി വികസന ഫണ്ടിൽനിന്ന് 35 ലക്ഷംരൂപയും ഉൾപ്പെടെ ഒരുകോടിയോളം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. 30 സെന്റ്‌ സ്ഥലവും 15,000ൽ പരം ഗ്രന്ഥങ്ങളുമുള്ള വായനശാല 600 കുടുംബങ്ങളെ ഉൾക്കൊള്ളിച്ചാണ്‌ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനവും വായനശാല വാർഷികവും 11 മുതൽ 18 വരെ തീയതികളിലായി ആഘോഷിക്കും. 17ന് വൈകിട്ട് ആറിന് "ലേബർ കോഡ്" എന്ന വിഷയത്തിൽ സെമിനാർ നടക്കും. ടി ജെ ആഞ്ചലോസ്, അഡ്വ. കെ ആർ ഭഗീരഥൻ, അഡ്വ. എം ലിജു, ബിനോയി, വയലാർ ശരച്ചന്ദ്രവർമ്മ തുടങ്ങിയവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home