ad
Deshabhimani

സൂക്ഷിക്കണം ഇൻഡക്‌ഷൻ കുക്കറിനെ

ഇവൻ വീട്ടിലെ 
‘കറന്റ്‌ കുടിയൻ’

ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലെ ഇലക-്ട്രോണിക് കടയിൽ വിൽപനയ--്ക്ക് വച്ചിരിക്കുന്ന  ഇൻഡക്ഷൻ കുക്കറുകൾ

ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലെ ഇലക-്ട്രോണിക് കടയിൽ വിൽപനയ--്ക്ക് വച്ചിരിക്കുന്ന ഇൻഡക്ഷൻ കുക്കറുകൾ

avatar
സ്വന്തം ലേഖകൻ

Published on Apr 30, 2026, 01:08 AM | 1 min read

ആലപ്പുഴ

ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിലെ ‘കറന്റ്‌ കുടിയൻ’ ആണ്‌ ഇൻഡക്‌ഷൻ കുക്കറുകൾ. ഇവയുടെ ഉപയോഗമാണ്‌ വീടുകളിലെ വൈദ്യുതി ഉപയോഗം കുതിച്ചുയരാൻ പ്രധാന കാരണം. 2000 വാട്‌സ്‌ ശേഷിയുള്ള ഇൻഡക്‌ഷൻ കുക്കർ മണിക്കൂറിൽ രണ്ട്‌ യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കും. എയർ കണ്ടീഷണറുകൾ പോലും ഇത്രയും വൈദ്യുതി ഉപയോഗിക്കുന്നില്ല. മുറിയിലെ തണുപ്പ്‌ കൂടുന്നതിന്‌ അനുസൃതമായി എ സി വൈദ്യുതി ഉപയോഗിക്കുന്നത്‌ കുറയുകയും ചെയ്യും. എന്നാൽ ഇൻഡക്‌ഷൻ കുക്കർ ഇങ്ങനെയല്ല. അതിന്റെ വൈദ്യുതി ഉപയോഗം സ്ഥിരമാണ്‌. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ പാചകവാതകത്തിന്‌ ക്ഷാമം നേരിട്ടതോടെയാണ്‌ ജനങ്ങൾ വലിയതോതിൽ ഇൻഡക്‌ഷൻ കുക്കറുകളെ ആശ്രയിച്ചുതുടങ്ങിയത്‌. 
 ഇത്‌ സംസ്ഥാനത്ത്‌ മൊത്തത്തിലുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയരാനും കാരണമായി. ഫെബ്രുവരിയോടെയാണ്‌ ജനങ്ങൾ കൂടുതലായി ഇൻഡക്‌ഷൻ കുക്കറുകൾ വാങ്ങാൻ എത്തിത്തുടങ്ങിയതെന്ന്‌ ആലപ്പുഴ പട്ടണത്തിലെ ഗൃഹോപകരണ വ്യാപാരികൾ പറഞ്ഞു. ആവശ്യക്കാർ ഏറിയതോടെ പല സ്ഥാപനങ്ങളിലും ഇവ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്‌.
 1300 മുതൽ 4000 രൂപ വരെ വിലയുള്ളവയാണ്‌ വിപണിയിലുള്ളത്‌.വിലകൂടിയ ‘ടച്ച്‌ ’മോഡലുകൾക്കാണ്‌ ഏറെയും ആവശ്യക്കാരുള്ളതെന്ന്‌ വ്യാപാരികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home