കേരള പ്രവാസി സംഘം
പാസ്‌പോർട്ട് ഫീസ് വർധന പിൻവലിക്കണം

കേരള പ്രവാസിസംഘം ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
പാസ്‌പോർട്ട് ഫീസ് വർധന പിൻവലിക്കണമെന്നും കുടിശ്ശികയുള്ള പ്രവാസി പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും കേരള പ്രവാസിസംഘം ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ജി പുഷ്പകുമാർ അധ്യക്ഷനായി. ജില്ലാ ട്രഷറർ ജെ സലിം, ഏരിയ സെക്രട്ടറി സുനിൽ കള്ളിക്കാട്, കെ രഘു, സുരൻ മുട്ടം, മധു, എം ശിവൻകുട്ടി, അശോകൻ എന്നിവർ സംസാരിച്ചു. മുതിർന്ന പ്രവാസികളെ ആദരിച്ചു. ഭാരവാഹികൾ: ജി പുഷ്പകുമാർ (പ്രസിഡന്റ്), സുനിൽ കള്ളിക്കാട് (സെക്രട്ടറി), സുരൻ മുട്ടം (ട്രഷറർ).










0 comments