കലാപ്രതിഭകൾക്ക് നാടിന്റെ അനുമോദനം

കലാപ്രതിഭകളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ‘ദ്യുതി 2025’ൽ നൃത്തം അവതരിപ്പിക്കുന്ന വിദ്യാർഥി
കായംകുളം
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും നെയ്യാറ്റിൻകരയിൽ നടന്ന അഖില കേരള ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവത്തിലും കായംകുളം മണ്ഡലത്തിലെ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പ്രഥമശ്രേണിയിലെത്തിയ പ്രതിഭകളെ ‘ദ്യുതി–-2025ൽ’ അനുമോദിച്ചു. നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി അംബുജാക്ഷി, ഇന്ദിരാദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പവനനാഥൻ, സി സുധാകരക്കുറുപ്പ്, കോട്ടീരേത്ത് ശ്രീഹരി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി എസ് സുൽഫിക്കർ, എസ് കേശുനാഥ്, ഷാമില അനിമോൻ, മായാദേവി, ഫർസാന ഹബീബ്, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ്, ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ, പൊതുമരാമത്തുവകുപ്പ് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ലക്ഷ്‌മി എസ് ചന്ദ്രൻ, നഗരസഭാ സെക്രട്ടറി സനൽ ശിവൻ, ചിത്രകാരൻ രാജേഷ് ആചാര്യ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.









0 comments