അലകടലായി അവകാശപത്രിക മാർച്ച്

എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശപത്രിക മാർച്ച്
ആലപ്പുഴ
വിദ്യാർഥി പങ്കാളിത്തംകൊണ്ട് അലകടലായ് മാറി എസ്എഫ്ഐ അവകാശപത്രിക മാർച്ച്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുകയെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ ജില്ലയിലെ നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. വൈഎംസിഎയിൽനിന്ന് ആരംഭിച്ച മാർച്ച് ടൗൺഹാളിന് മുന്നിലൂടെ ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് തിരിഞ്ഞ് കലക്ടറേറ്റിൽ സമാപിച്ചു. തുടർന്ന് കേന്ദ്ര കമ്മിറ്റിയംഗം ആര്യ പ്രസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് റോഷൻ എസ് രമണൻ അധ്യക്ഷനായി. സെക്രട്ടറി വൈഭവ് ചാക്കോ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ആർ രഞ്ജിത്ത്, ജില്ലാ വൈസ്പ്രസിഡന്റുമാരായ അജിത് രാജ്, അനന്ദു അജി, എ അനന്ദു, ജോയിന്റ് സെക്രട്ടറി സൗരവ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. മുഴുവന്‍ സര്‍വകലാശാലകളിലും സ്ഥിരം വൈസ്ചാന്‍സലര്‍മാരെ നിയമിക്കുക, വിദ്യാര്‍ഥിസംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുക, കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികളുടെ ജനാധിപത്യ വേദികള്‍ ഉറപ്പാക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും വിദ്യാര്‍ഥി അവകാശരേഖ പ്രഖ്യാപിക്കുക, മുടങ്ങിക്കിടക്കുന്ന ഫെല്ലോഷിപ്പുകളും സ്കോളര്‍ഷിപ്പുകളും ഉടന്‍ വിതരണംചെയ്യുക, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ്, വെല്‍ഫെയര്‍ ഫണ്ട് നടപ്പാക്കുക തുടങ്ങിയ 60 ആവശ്യങ്ങളാണ് എസ്‌എഫ്‌ഐ ഉന്നയിച്ചത്.










0 comments