തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ 15 മുതൽ അടയ്ക്കും

ആലപ്പുഴ
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 15 മുതൽ അടച്ചുതുടങ്ങും. ഇതിനായി ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. കുട്ടനാട് തഹസിൽദാർ പ്രീത പ്രതാപൻ, മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ആർ അശോക് കുമാർ, കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ആർ അജയകുമാർ, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ്, മറ്റ് ഉദ്യോഗസ്ഥർ, മത്സ്യതൊഴിലാളി നേതാക്കൾ, പാടശേഖര സമിതി പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.










0 comments