സ്‌റ്റുഡന്റ് ആർട്ട് എക്‌സിബിഷൻ ശ്രദ്ധേയം

കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ആർട്ട് ഗാലറിയിലെ സ്‌റ്റുഡന്റ് ആർട്ട് എക്‌സിബിഷൻ തിരക്കഥകൃത്ത് സുനീഷ് വാരനാട് ഉദ്ഘാടനംചെയ്യുന്നു
കലവൂർ
ജില്ല പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനും ആലപ്പി ആർട്ട് അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന സ്‌റ്റുഡന്റ് ആർട്ട് എക്‌സിബിഷൻ ശ്രദ്ധേയമാകുന്നു. മധ്യവേനല്‍ അവധിക്കാലത്ത് പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളാണ് കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ആർട്ട് ഗാലറിയിലെ പ്രദർശനത്തില്‍. എൽപിമുതൽ ഹയർസെക്കൻഡറിവരെയുള്ളവര്‍ വരച്ച ചിത്രങ്ങള്‍ കാണാം. പ്രദര്‍ശനം തിരക്കഥകൃത്ത് സുനീഷ് വാരനാട് ഉദ്ഘാടനംചെയ്‌തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൈമൺ ജോൺകുട്ടി, പഞ്ചായത്ത് അംഗം മനോജ്, എസ്എംസി ചെയർമാൻ പി വിനീതൻ എന്നിവർ സംസാരിച്ചു.









0 comments