ശക്തമായ കാറ്റ്, മഴ
അരൂരിലും അരുക്കുറ്റിയിലും വ്യാപകനാശം

മരം വീണതിനെ തുടർന്ന് എഴുപുന്ന- കുമ്പളങ്ങി പാലത്തിലുണ്ടായ ഗതാഗത തടസ്സം
അരൂർ/ചേര്‍ത്തല
ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വടക്കൻ മേഖലയിൽ വ്യാപകനാശം. എഴുപുന്ന – കുമ്പളങ്ങി റോഡിൽ മരങ്ങളും വൈദ്യുത പോസ്‌റ്റും ഒടിഞ്ഞുവീണ് ഗതാഗതതടസ്സം ഉണ്ടായി. കോട്ടപ്പുറം ഗവ. എൽപിഎസിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. അരൂർ – കോട്ടപ്പുറം റോഡിലും മരങ്ങൾ വീണ് ഗതാഗതം സ്‌തംഭിച്ചു. വ്യാഴം രാത്രി വൈകിയും പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. വ്യാഴം വെകിട്ട് ഉണ്ടായ കനത്തമഴയിലും കാറ്റിലും അരൂക്കുറ്റി വടുതല ശ്‌മശാനത്തിന്റെ പുകക്കുഴൽ തകർന്നുവീണു. സമീപത്തെ വൈദ്യുതി ലൈനിലേക്കാണ് പുകക്കുഴൽ ഒടിഞ്ഞുവീണത്. അരൂക്കുറ്റി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വലിയ മരങ്ങളും ഇലക്‌ട്രിക് പോസ്‌റ്റുകളും വീണിട്ടുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.










0 comments