ad
Deshabhimani

കോടതി പരിസരത്ത് 
തെരുവുനായശല്യം രൂക്ഷം

ചെങ്ങന്നൂർ കോടതി വരാന്തയിലെ തെരുവുനായക്കൂട്ടം
വെബ് ഡെസ്ക്

Published on Jul 11, 2026, 12:15 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂരിലെ കോടതികളുടെ വരാന്തയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാകുന്നു. ബാർ അസോസിയേഷൻ ഓഫീസ്, കോർട്ട് റോഡ്,മിനി സിവിൽ സ്റ്റേഷൻ പരിസരം, ആൽത്തറ ജങ്ഷൻ എന്നീ ഭാഗങ്ങളിൽ നായകളുടെ ശല്യം രൂക്ഷമാണ്. സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും പൊതുജനങ്ങളും കടന്നുപോകുന്ന വഴികൾ തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറി. വിഷയം നഗരസഭയിൽ അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home