ശ്രീനാരായണ ഗുരു സമാധി ദിനാചരണം

പൊക്ലാശേരി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനം പൊക്ലാശേരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കണിച്ചുകുളങ്ങര
പൊക്ലാശേരി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ശ്രീനാരായണ ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ടി കെ ദാസുകുട്ടി അധ്യക്ഷനായി. സെക്രട്ടറി സർജു ഭൈമീചന്ദ്രിക, വൈസ്‌പ്രസിഡന്റ് വി കെ കലേഷ്, മുഹമ്മ കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. സാംജി വടക്കേടം, റിട്ട. എച്ച്എം ഭാസി സൗപർണിക, കണിച്ചുകുളങ്ങര ദേവസ്വം മാനേജർ മുരുകൻ പെരക്കൻ, ടി ജി അശോകൻ, രക്ഷാധികാരി സർജു മയൂരി, തങ്കമണി രവീന്ദ്രൻ, കൺവീനർ മധു തറാട്ടിൽ എന്നിവർ സംസാരിച്ചു. പീപ്പിൾസ് ആർട്‌സ് ആൻഡ് സ്‌പോർട്സ് രക്ഷാധികാരി പി പി ഉല്ലാസിനെ ആദരിച്ചു. ഗുരുദേവ കൃതി നൃത്താവിഷ്‌കാരവും അരുവിപ്പുറം പ്രതിഷ്‌ഠാ ദൃശ്യാവിഷ്‌കാരവും നടന്നു.









0 comments