സിൽവർ ജൂബിലി ലോഗോ പ്രകാശിപ്പിച്ചു

എസ്ഡിവി ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷ ലോഗോ മുരളി തുമ്മാരുകുടി പ്രകാശിപ്പിക്കുന്നു
ആലപ്പുഴ
എസ്ഡിവി ബോയ്‌സ് എച്ച്‌എസ-്‌എസ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ലോഗോ ജി20 ഗ്ലോബൽ ലാൻഡ് ഇൻഷ്യേറ്റീവ് ഡയറക-്‌ടർ മുരളി തുമ്മാരുകുടി പ്രകാശിപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ ആദ്യപ്രവേശനം നേടിയ മഞ്‌ജുകൃഷ-്‌ണ മുരളി തുമ്മാരുകുടിയിൽയിൽനിന്ന് ലോഗോ ഏറ്റുവാങ്ങി. ചടങ്ങിനുശേഷം വിദ്യാർഥികളുമായി സംവദിച്ച അദ്ദേഹം രാഷ-്‌ട്രീയത്തിൽ പുതുതലമുറ ഇടപെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എസ്ഡിവി മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ആർ കൃഷ-്‌ണൻ അധ്യക്ഷനായി. എസ്ഡിവി സ-്കൂൾസ് മാനേജർ പ്രൊഫ. എസ് രാമാനന്ദ്, മാനേജിങ് കമ്മിറ്റിയംഗങ്ങളായ പി കൃഷ-്‌ണകുമാർ, എ ശിവസുബ്രഹ്മണ്യം, ജി മനോജ്കുമാർ, എസ്ഡിവി പൂർവവിദ്യാർഥി സംഘനാ പ്രസിഡന്റ് എൻ വിശ്വനാഥൻ, പിടിഎ പ്രസിഡന്റ് ലവ് ലാൽ, എസ്ഡിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ എസ് ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.










0 comments