ad
Deshabhimani

സിൽവർ ജൂബിലി ആചരിച്ചു

വെളിയനാട് സെന്റ്‌ സ്റ്റീഫൻസ് വലിയപള്ളിയിൽ ജൂബിലി പൊതു സമ്മേളനം 
കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രപൊലീത്ത ഉദ്ഘാടനംചെയ്യുന്നു

വെളിയനാട് സെന്റ്‌ സ്റ്റീഫൻസ് വലിയപള്ളിയിൽ ജൂബിലി പൊതു സമ്മേളനം 
കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രപൊലീത്ത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 12:07 AM | 1 min read

മങ്കൊമ്പ്

വെളിയനാട് സെന്റ്‌ സ്റ്റീഫൻസ് വലിയപള്ളിയിൽ വലിയപള്ളി പ്രഖ്യാപനത്തിന്റെയും പരിശുദ്ധ മഞ്ഞനിക്കര ബാവ, പരിശുദ്ധ പരുമല തിരുമേനി എന്നിവരുടെ തിരുശേഷിപ്പ് സ്ഥാപനത്തിന്റെയും സിൽവർ ജൂബിലി സംയുക്തമായി ആചരിച്ചു. രാവിലെ ക്നാനായ സമുദായ വലിയ മെത്രപൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് വിശുദ്ധ ബലിയർപ്പിച്ചു. തുടർന്ന് ജൂബിലി പൊതുസമ്മേളനം കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രപൊലീത്ത ഉദ്ഘാടനംചെയ്തു. വികാരി ബിനു മാത്യു പയ്യനാട് അധ്യക്ഷനായി. മികച്ച വിദ്യാർഥികൾക്കുള്ള മെരിറ്റ് അവാർഡുകൾ റെജി ചെറിയാൻ എംഎൽഎ വിതരണംചെയ്തു. അടിയന്തര ചികിത്സാ സഹായ നിധി പഞ്ചായത്ത് പ്രസിഡന്റ്‌ വി എം ഷൈൻ ഉദ്ഘാടനംചെയ്‌തു. ഇടവകയിലെ മുതിർന്നവരെ ആദരിച്ചു. വിനോജ് കുര്യൻ ചിറയിൽ, എബ്രഹാം കെ തോമസ് പുരയ്‌ക്കൽ, എച്ച് ഇസഡ് എബ്രഹാം മാലിത്ര, ബിന്ദു സാജൻ മുട്ടത്ത്, അനീഷ് പുന്നൂസ് കൊരത്തറ, സൈമൺ ചക്കങ്കരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home