ഷെരീഫ് ഫൗണ്ടേഷൻ ഓണക്കിറ്റ് നൽകി

ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷന്റെ ഓണക്കിറ്റ് വിതരണം സിപിഐഎം ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ താമരക്കുളം പച്ചക്കാട് മഠത്തിൽക്കാവ് പട്ടികജാതി പട്ടികവർഗ സങ്കേതത്തിൽ ഓണക്കിറ്റ് നൽകി. സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്തു. ഓണസന്ദേശവും ഓണക്കിറ്റ് വിതരണവും ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ ഷെരീഫ് നിർവഹിച്ചു. പഞ്ചായത്ത് അംഗം ശോഭ സജി അധ്യക്ഷയായി. ആർ ബിനു സ്വാഗതം പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, വി ഗീത, മാധ്യമപ്രവർത്തകൻ എസ് ജമാൽ എന്നിവർ സംസാരിച്ചു. 76-‑ാം പിറന്നാൾ ആഘോഷിക്കുന്ന ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ ഷെരീഫിനെ ചടങ്ങിൽ ബി ബിനു ആദരിച്ചു.








0 comments